Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധനം: കുവൈത്ത് സ്വാഗതം ചെയ്തു

text_fields
bookmark_border
നെതർലാൻഡ്‌സിന്റെയും ബെൽജിയത്തിന്റെയും തീരുമാനങ്ങളെ കുവൈത്ത് സ്വാഗതം ചെയ്തു
ഇസ്രായേൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധനം: കുവൈത്ത് സ്വാഗതം ചെയ്തു
cancel

കുവൈത്ത് സിറ്റി: ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള നെതർലാൻഡ്‌സിന്റെയും ബെൽജിയത്തിന്റെയും തീരുമാനങ്ങളെ കുവൈത്ത് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായ സുപ്രധാന നടപടിയാണ് ഇതെന്ന് കുവൈത്ത് വിശേഷിപ്പിച്ചു.

ഐക്യരാഷ്ട്രസഭ രക്ഷാ സമിതി പ്രമേയത്തിനും, ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശ കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അന്താരാഷ്ട്ര നീതിന്യായ കോടതി നൽകിയ ഉപദേശക അഭിപ്രായത്തിനും അനുസൃതമായാണ് ഈ തീരുമാനങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായ നിലപാട് സ്വീകരിച്ചതിന് ഡച്ച്, ബെൽജിയൻ സർക്കാറുകളെ മന്ത്രാലയം അഭിനന്ദിച്ചു. കിഴക്കൻ ജറുസലം തലസ്ഥാനമായി 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടെ, ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കുള്ള കുവൈത്തിന്റെ പിന്തുണ മന്ത്രാലയം ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait welcomes ban on import of Israeli products
Next Story