ഭാരോദ്വഹന ടീമിന് സ്വീകരണം നൽകി
text_fieldsകുവൈത്ത് ഭാരോദ്വഹന ടീമിന് നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: കൈറോയിൽ സമാപിച്ച അറബ് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുവൈത്ത് ടീമിന് സ്വീകരണം നൽകി. ചാമ്പ്യൻഷിപ്പിൽ കുവൈത്ത് രണ്ടാം സ്ഥാനം നേടുകയും 32 മെഡലുകൾ നേടുകയും ചെയ്തിരുന്നു. 19 ടീമുകൾ പങ്കെടുത്ത ശക്തമായ മത്സരങ്ങൾക്കൊടുവിലാണ് കുവൈത്ത് ടീമിന് ടൂർണമെന്റിൽ ഈ മുന്നേറ്റം കൈവരിക്കാനായതെന്ന് കുവൈത്ത് വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡന്റ് തലാൽ അൽ ജസ്സാർ പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഈജിപ്ത് കിരീടം നേടി. അൽജീരിയൻ ടീം മൂന്നാം സ്ഥാനത്തെത്തി.
ടൂർണമെന്റിലെ കുവൈത്ത് അംഗങ്ങളുടെ പ്രകടനത്തെ അൽ ജസ്സാർ പ്രശംസിച്ചു. ഈ ശ്രദ്ധേയമായ വിജയം രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിനും കുവൈത്ത് ഭാരോദ്വഹന കുടുംബത്തിനും സമർപ്പിക്കുന്നു.
ഈ മികച്ച നേട്ടങ്ങൾ വരാനിരിക്കുന്ന മത്സരങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

