വാരാന്ത്യത്തിൽ നേരിയ മഴക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ വാരാന്ത്യത്തിൽ നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. പകൽ കാലാവസ്ഥ മിതമായതും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.
വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 35 വരെ കിലോമീറ്റർ വേഗത്തിൽ വീശും. പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസിനും എട്ട് ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അധികൃതർ പറഞ്ഞു.
രാത്രിയിൽ തണുപ്പും ഭാഗികമായി മേഘാവൃതവുമായിരിക്കും.
കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
