കുവൈത്തിൽ ഫാമിലി വിസ ഒാൺലൈനായി പുതുക്കുന്നതിങ്ങനെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഫാമിലി വിസ ഒാൺലൈനായി പുതുക്കാൻ സംവിധാനം നിലവിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തടസ്സപ് പെട്ടിരുന്ന സംവിധാനം ശനിയാഴ്ച മുതൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനായി ആദ്യം രജിസ്ട്രേഷൻ പൂർത്തിയാക്കുകയാണ് വേണ്ടത്.
https://rnt.moi.gov.kw/esrv/register.do?lang=eng&retUrl=https://eres.moi.gov.kw/en/auth/login#mobSec
എന്നതാണ് രജിസ്ട്രേഷൻ ലിങ്ക്. നേരത്തെ ഉപയോഗിച്ച യൂസ ർ െഎഡിയും പാസ്വേഡും ഉണ്ടെങ്കിൽ പുതിയത് ഉണ്ടാക്കേണ്ടതില്ല. ഇന്‍ഷുറന്‍സ് തുക ഓണ്‍ലൈന്‍ വഴി അടച്ചശേഷം വേണം വിസ പുതുക്കാന്‍.
https://insonline.moh.gov.kw/Insurance/gotologin
എന്ന ലിങ്ക് വഴി കെനെറ്റ് ഉപയോഗിച്ച് ഇൻഷുറൻസ് തുക അടക്കാം.
https://eres.moi.gov.kw/individual/en/auth/login എന്നതാണ് ഫാമിലി വിസ പുതുക്കാനുള്ള ലിങ്ക്. ലോഗിന്‍ ചെയ്‌താല്‍ നിങ്ങളുടെ സ്പോൺസര്‍ഷിപ്പില്‍ ഉള്ളവരുടെ പേര് വിവരങ്ങള്‍ കാണാം.
പുതിയ പാസ്പോർട്ട് എടുത്തവർക്കും വിസ പുതുക്കാൻ കഴിയും. ഇതിനായി പുതിയ പാസ്പോർട്ടിെൻറ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. ഭാര്യയുടെയും കുട്ടികളുടെയും പേര് ഇംഗ്ലീഷിലുള്ളത് മാറ്റാനും ഇപ്പോൾ കഴിയുന്നുണ്ട്. സ്പോൺസറുടെ കീഴിലുള്ളവർ കുവൈത്തിന് പുറത്താണെങ്കിലും വിസ പുതുക്കാൻ തടസ്സമില്ല. ഭർത്താവും ഭാര്യയും കുട്ടികളുമെല്ലാം നാട്ടിലാണെങ്കിലും പരിചയത്തിലുള്ള മറ്റാർക്കെങ്കിലും യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് കുവൈത്തിൽനിന്ന് വിസ പുതുക്കിനൽകാവുന്നതാണ്.
പാസ്പോർട്ടിന് ചുരുങ്ങിയത് ഒരു വർഷം കാലാവധിയുണ്ടാവണം. എന്തെങ്കിലും പിഴകൾ അടക്കാനുണ്ടെങ്കിൽ ലിങ്കിൽനിന്ന് തന്നെ സൗകര്യമുണ്ട്. പാസ്പോർട്ട് മാറ്റിയിട്ടുണ്ടെങ്കിൽ പഴയ പാസ്പോർട്ട്, പുതിയ പാസ്പോർട്ട്, സിവിൽ െഎഡി പകർപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ലാറ്റിൻ നെയിം മാറ്റണമെങ്കിൽ രേഖകളും അപ്ലോഡ് ചെയ്യണം. മാറ്റങ്ങൾ ഇല്ലെങ്കിൽ തത്സമയം പുതുക്കാൻ കഴിയും. മാറ്റമുണ്ടെങ്കിൽ ഇത് അപ്രൂവ് ആയി വരണം. ശരിയായോ എന്നറിയാൻ റഫറൻസ് നമ്പർ തരും. പുതുക്കൽ നടപടി കഴിഞ്ഞാൽ സിവിൽ െഎഡിക്ക് പുതുക്കാനുള്ള ലിങ്കിലേക്ക് പോവും. അതിെൻറ പേയ്മെൻറും അപ്പോൾ തന്നെ അടക്കാൻ കഴിയും.