വയനാട് ജില്ല അസോസിയേഷൻ പത്താം വാർഷികം ആഘോഷിച്ചു
text_fieldsവയനാട് ജില്ല അസോസിയേഷൻ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് ജില്ല അസോസിയേഷൻ പത്താം വാർഷികാഘോഷ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു.
പ്രസിഡന്റ് ജിനേഷ് ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മെനീഷ് വാർഷിക റിപ്പോർട്ടും ട്രഷറർ അജേഷ് സെബാസ്റ്റ്യൻ കണക്കും അവതരിപ്പിച്ചു.
തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. സംഘടനയുടെ പത്തു വർഷത്തെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച സുവനീർ ബാബുജി ബത്തേരി അക്ബർ വയനാടിന് നൽകി പ്രകാശനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

