Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉന്നത വിജയം നേടിയ...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് കുവൈത്ത് വയനാട് അസോസിയേഷൻ

text_fields
bookmark_border
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് കുവൈത്ത് വയനാട് അസോസിയേഷൻ
cancel
camera_alt

കുവൈത്ത് വയനാട് അസോസിയേഷൻ വിദ്യാർഥികൾക്കുള്ള ഉപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ അർധവാർഷിക പൊതുയോഗം ഫർവാനിയ ഷെഫ് നൗഷാദ് ഓഡിറ്റോറിയത്തിൽ നടന്നു. ജോയിന്റ് സെക്രട്ടറി മഞ്ജുഷ സിബി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബി ജോയ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷിബു സി. മാത്യു കണക്കും അവതരിപ്പിച്ചു. വനിതാവേദി കൺവീനർ ജെസ്‌ന മൻസൂർ വനിതാവേദിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഈ വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. രക്ഷാധികാരികളായ ബാബുജി ബത്തേരി, അയൂബ് കച്ചേരി ഉപഹാരങ്ങൾ വിതരണം ചെയ്തു. വിവിധ ഓൺലൈൻ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ജിഷ മധു , ഷീജ സജി എന്നിവർ പ്രാർത്ഥന നിർവഹിച്ചു. വൈസ് പ്രസിഡന്റ് അലക്സ് മാനന്തവാടി, വി.എസ്.ലിബിൻ, മീഡിയ കൺവീനർ മൻസൂർ അഹമ്മദ്, ഡിനോജ് എബ്രഹാം, ജസ്റ്റിൻ ജോസ്, രാജേഷ് എം.ആർ, വിനീഷ് ജോർജ്, സ്മിജോഷ് ചുമ്മാർ, ഷിജി ജോസഫ്, ടോംസി ജോണി, അസൈനാർ, ശാരി രാജേഷ് , ലിഷ പീറ്റർ എന്നിവർ നേതൃത്വം നൽകി.

വയനാട്ടിൽ അർഹരായ കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്ന 'സ്വപ്നഗേഹം' പദ്ധതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ഉൾപ്പെടെ നിരവധി കാരുണ്യ-സാമൂഹിക സേവന പ്രവർത്തനങ്ങൾ സംഘടന തുടർച്ചയായി നടപ്പാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsgulfKuwaithonorsKuwait Wayanad Association
News Summary - Kuwait Wayanad Association honors high achieving students
Next Story