കുവൈത്ത് വയനാട് അസോസിയേഷൻ ‘സ്വപ്നഗേഹം’ കൈമാറി
text_fieldsകുവൈത്ത് വയനാട് അസോസിയേഷൻ കൈമാറിയ വീട്
കുവൈത്ത് സിറ്റി: കുവൈത്തിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് ജില്ല അസോസിയേഷൻ (കെ.ഡബ്ല്യു.എ) വയനാട്ടിലെ ഒരു കുടുംബത്തിന് ഭവനം നിർമിച്ചു നൽകി. ‘സ്വപ്നഗേഹം’ ഭവന നിർമാണ പദ്ധതി- 2025 എന്ന പേരിൽ അജേഷ് സെബാസ്റ്റ്യൻ കൺവീനറായും എബീസ് ജോയ്, മൻസൂർ എന്നിവർ ജോയന്റ് കൺവീനർമാരായുമുള്ള കമ്മിറ്റിയാണ് പദ്ധതി പൂർത്തീകരിച്ചത്.
കെ.ഡബ്ല്യു.എ വെൽഫെയർ കൺവീനർ ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രധിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ,കെ.ഡബ്ല്യു.എ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കുടുംബത്തിന് താക്കോൽ കൈമാറി.
കുടുംബത്തിന് വീടുവെക്കാൻ ഏഴു സെന്റ് സ്ഥലം നൽകിയ വയനാട് ജില്ല അസോസിയേഷൻ അംഗം ഫൈസൽ കഴുങ്ങിൽ, കോൺട്രാക്ടർ ദിലീഷ് ഫ്രാൻസിസ്, നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എബി പോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എബി പോൾ സ്വാഗതവും കെ.ഡബ്ല്യു.എ എക്സിക്യൂട്ടിവ് അംഗം സിബി എള്ളിൽ നന്ദിയും പറഞ്ഞു. ഡിജില എലിസബത്ത്, മഞ്ജുഷ സിബി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

