വർണാഭമായി കുവൈത്ത് വയനാട് അസോസിയേഷൻ ഓണാഘോഷം
text_fieldsകുവൈത്ത് വയനാട് അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ ‘പൊന്നോണം -2025’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
കബ്ദ് ശാലയിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിക്ക് മാവേലി, താലപ്പൊലി, പുലിക്കളി, ചെണ്ടമേളം എന്നിവയോടുകൂടിയ ഘോഷയാത്രയും വിവിധ മത്സരങ്ങളും നാടൻ കലാപരിപാടികളും സദ്യയും മാറ്റുകൂട്ടി. പ്രസിഡന്റ് ജിനേഷ് ജോസ് അധ്യക്ഷത വഹിച്ചു. വനിതവേദി കൺവീനർ ഷീജ സജി, വൈസ് പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ, അഡ്വൈസറി മെംബർ മിനി കൃഷ്ണ, പി.എം. നായർ, വോയിസ് കുവൈത്ത് ചെയർമാൻ വി.എം. വിനു, പ്രോഗ്രാം ജോ.കൺവീനർ സിബി എല്ലിൽ, സനീഷ് മാത്യു, ജസ്റ്റിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ കെ.ജി. സുകുമാരൻ സ്വാഗതവും ട്രഷറർ ഷൈൻ ബാബു നന്ദിയും പറഞ്ഞു.
വിവിധ ജില്ല അസോസിയേഷൻ പ്രതിനിധികളും അംഗങ്ങളും പങ്കെടുത്ത ഓണാഘോഷത്തിന് ലിബിൻ വി.എസ്, ഷിനോജ് ഫിലിപ്പ്, ഷിബു മാത്യു,രാജേഷ്, മഞ്ജുഷ, മൻസൂർ, ഷിജി ജോസഫ്, സിന്ധു മധു, അനിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

