Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ള​യാ​ന​ന്ത​ര...

പ്ര​ള​യാ​ന​ന്ത​ര വ​യ​നാ​ടി​െൻറ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും –കു​വൈ​ത്ത് വ​യ​നാ​ട് അ​സോ.

text_fields
bookmark_border
പ്ര​ള​യാ​ന​ന്ത​ര വ​യ​നാ​ടി​െൻറ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും –കു​വൈ​ത്ത് വ​യ​നാ​ട് അ​സോ.
cancel
camera_alt???????????? ?????????? ????????? ???????????????? ??????? ?????????????? ??.???. ????????????????????? ?????????? ?????????? ????? ?????? ???????????????????

കു​വൈ​ത്ത്​ സി​റ്റി: പ്ര​ള​യാ​ന​ന്ത​ര വ​യ​നാ​ടി​​െൻറ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​വു​മെ​ന്ന്​ ക ു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത അ​ടി​യ​ന്ത​ര പൊ​തു​യോ​ഗം നി​ല​വി​ൽ സം​ഘ​ട​ന ചെ​യ്യു​ന്ന അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. സ​മ​ഗ്ര​മാ​യ രീ​തി​യി​ൽ സ​ഹാ​യം സ്വ​രൂ​പി​ക്കാ​നും അ​ർ​ഹ​രാ​യ​വ​ർ​ക്ക് പു​ന​ര​ധി​വാ​സ സ​ഹാ​യ​വും ന​ൽ​കാ​ൻ യോ​ഗം അ​നു​മ​തി ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളി​ൽ പ്ര​ള​യ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കാ​നും യോ​ഗം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഒ​രാ​ഴ്ച​കൊ​ണ്ട് ര​ണ്ടു ല​ക്ഷം രൂ​പ​യോ​ളം സ്വ​രൂ​പി​ച്ച്​ വ​യ​നാ​ട്ടി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഭ​ക്ഷ​ണം, ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ, നി​ല​മ്പൂ​രി​ലേ​ക്ക് മെ​ഡി​ക്ക​ൽ ബെ​ഡ്ഡു​ക​ൾ എ​ന്നി​വ എ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ​ത് ചെ​യ്ത​താ​യി സെ​ക്ര​ട്ട​റി ജ​സ്​​റ്റി​ൻ ജോ​സ് പൊ​തു​യോ​ഗ​ത്തെ അ​റി​യി​ച്ചു. താ​മ​സ​യോ​ഗ്യ സ്ഥ​ല​ങ്ങ​ളു​ടെ റെ​സി​ഡ​ൻ​ഷ്യ​ൽ മാ​പ്പി​ങ്ങും കൃ​ഷി​സ്ഥ​ല​ങ്ങ​ളു​ടെ അ​ഗ്രി​ക​ൾ​ച​റ​ൽ മാ​പ്പി​ങ്ങും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഭൂ​മി​യെ ത​രം​തി​രി​ച്ചു യോ​ഗ്യ​മാ​യ കൃ​ഷി​ക്ക് മാ​ത്രം അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി പ​റ​ഞ്ഞു. വ​യ​നാ​ടി​ന് കു​വൈ​ത്ത് ഇ​ടു​ക്കി അ​സോ​സി​യേ​ഷ​​െൻറ സ​ഹാ​യം പ്ര​സി​ഡ​ൻ​റ്​ വി.​സി. മാ​ത്യു​വി​ൽ​നി​ന്ന്​ ചാ​രി​റ്റി ക​ൺ​വീ​ന​ർ മി​നി കൃ​ഷ്ണ ഏ​റ്റു​വാ​ങ്ങി. മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ല​ക്സ് മാ​ന​ന്ത​വാ​ടി, അ​ക്ബ​ർ വ​യ​നാ​ട്, ജി​നേ​ഷ് ജോ​സ്, ജോ​മോ​ൻ ജോ​സ്, ഷി​ബു ആ​ബേ​ൽ, ബ്ലെ​സ്സ​ൺ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ്, അ​സൈ​നാ​ർ, ടി.​പി. സ​ലിം, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രും ര​തീ​ഷ് രം​ഗ​നാ​ഥ​ൻ, ജി​ൽ​ജി​ത്ത് എ​ന്നി​വ​രും നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. നാ​ട്ടി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ റോ​യ് മാ​ത്യു, റെ​ജി ചി​റ​യ​ത്ത്, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് യോ​ഗം ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswayanad aso
News Summary - kuwait-wayanad aso-gulf news
Next Story