കുവൈത്തും ഉസ്ബകിസ്താനും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തും
text_fieldsകുവൈത്തും- ഉസ്ബെക്കിസ്താൻ സംയുക്ത സമിതി യോഗം
കുവൈത്ത് സിറ്റി: കുവൈത്തും ഉസ്ബെകിസ്താനും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കുവൈത്ത്-ഉസ്ബെക്ക് സംയുക്ത സമിതിയുടെ ആദ്യ സെഷൻ താഷ്കന്റിൽ നടന്നു. കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസം ഉസ്ബെക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും സാമ്പത്തിക, ധനകാര്യ മന്ത്രിയുമായ ജംഷിദ് കൊച്ച്കരോവ്, വിദേശകാര്യ മന്ത്രി ബക്തിയാർ സെയ്ദോവ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തി.
കൊച്ച്കരോവുമായുള്ള കൂടിക്കാഴ്ചയിൽ കൂടിക്കാഴ്ചയിൽ ആഗോള സാമ്പത്തിക മാറ്റങ്ങളും ഇരു രാജ്യങ്ങളിലെയും സാമ്പത്തിക പ്രത്യാഘാതങ്ങളും അവലോകനം ചെയ്തതായി കുവൈത്ത് ധനമന്ത്രാലയം അറിയിച്ചു. ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തെക്കുറിച്ചും വിലയിരുത്തി.
സെയ്ദോവുമായുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധത അൽ ഫസം വ്യക്തമാക്കി. വ്യാപാര, സാമ്പത്തിക മേഖലകളിൽ ബന്ധം വർധിപ്പിക്കാനും താൽപര്യം പ്രകടിപ്പിച്ചു.

