കുവൈത്ത്-–യു.എസ് ചർച്ച സമ്മേളനം ചൊവ്വാഴ്ച
text_fieldsകുവൈത്ത് സിറ്റി: അമേരിക്കൻ-കുവൈത്ത് മൂന്നാമത് സ്ട്രാറ്റജിക്കൽ ഡയലോഗ് ചൊവ്വാഴ് ച കുവൈത്തിൽ നടക്കും. സമ്മേളനത്തിൽ കുവൈത്ത് ഭാഗത്തെ വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദും അമേരിക്കൻ സംഘത്തെ വിദേശകാര്യ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമാണ് നേതൃത്വം നയിക്കുക. 2016, 2017 വർഷങ്ങളിൽ നടന്ന യു.എസ്-കുവൈത്ത് ചർച്ച സമ്മേളനങ്ങൾക്ക് അമേരിക്കയായിരുന്നു ആതിഥ്യം നൽകിയിരുന്നത്. ഇരു രാജ്യങ്ങൾക്കുമിടിയിൽ സഹകരണ-സുഹൃദ് ബന്ധങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്തിലെ അമേരിക്കൻ അംബാസഡർ ലോറൻസ് സിൽവർമൻ പറഞ്ഞു. 2016 ഒക്ടോബറിലാണ് യു.എസ്- കുവൈത്ത് സ്ട്രാറ്റജിക്കൽ ഫോറത്തിന് രൂപം നൽകിയത്. പ്രതിരോധ, സുരക്ഷ, വാണിജ്യ, നിക്ഷേപ, വിദ്യാഭ്യാസ, കോൺസുലേറ്റ് കാര്യങ്ങളിൽ പരസ്പര സഹകരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമോചനം നേടി 28 വർഷം പിന്നിട്ടതിന് ശേഷവും കുവൈത്തിെൻറ സുരക്ഷക്കും സ്ഥിരതക്കും അമേരിക്ക മുഖ്യപരിഗണനയാണ് നൽകുന്നതെന്ന് സിൽവർമൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
