കുവൈത്ത്-യു.എസ് സംയുക്ത സൈനിക സമിതി യോഗം; തന്ത്രപ്രധാനമായ പങ്കാളിത്തത്തിനുള്ള ധാരണാപത്രവും ഒപ്പുവെച്ചു
text_fieldsകുവൈത്ത്-യു.എസ് സംയുക്ത സൈനിക സമിതി അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത്-യു.എസ് സംയുക്ത സൈനിക സമിതിയുടെ വാർഷിക യോഗം പെന്റഗണിലെ യു.എസ് യുദ്ധകാര്യ വകുപ്പ് ആസ്ഥാനത്ത് നടന്നു. കുവൈത്ത് കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-ഷുറൈയാനും, മിഡിൽ ഈസ്റ്റ് - മധ്യേഷ്യ മേഖലകളിലെ യു.എസ് പ്രതിരോധ വകുപ്പ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി മൈക്കൽ ഡിമിനോയും സംയുക്തമായി അധ്യക്ഷത വഹിച്ചു.
കുവൈത്തും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, മേരിലാൻഡ് നാഷണൽ ഗാർഡുമായി തന്ത്രപ്രധാനമായ പങ്കാളിത്തത്തിനുള്ള ധാരണാപത്രവും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പ്രതിരോധ സഹകരണവും ചർച്ചയായി.
കുവൈത്ത് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും കമാൻഡർമാരും അടങ്ങുന്ന ഉന്നതതല സംഘവും അൽ ഷുറൈയാനൊപ്പം ഉണ്ടായിരുന്നതായി ജനറൽ സ്റ്റാഫ് അറിയിച്ചു. സംയുക്ത സൈനിക പരിശീലനവും അഭ്യാസങ്ങളും കൂടുതൽ ശക്തമാക്കാൻ കരാർ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സഹകരണം തുടരുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

