കുവൈത്ത്-യു.എസ് പ്രതിരോധ മന്ത്രിമാർ ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് യു.എസ് പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിനുമായി ചർച്ച നടത്തി. ഫോണിൽ ബന്ധപ്പെട്ട ഇരുവരും പൊതു താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളിലും കൺവെൻഷനുകളിലും അനുശാസിക്കുന്ന കാര്യങ്ങൾക്ക് മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രതിബദ്ധത ഉറപ്പാക്കണം. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ യു.എൻ സെക്യൂരിറ്റി കൗൺസിൽ ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യം ആവശ്യപ്പെടുന്ന കുവൈത്തിന്റെ നിലപാട് ശൈഖ് ഫഹദ് ആവർത്തിച്ചതായും കുവൈത്ത് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

