Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ൈവത്തിൽ...

കു​ൈവത്തിൽ വിദേശികൾക്ക്​ ക്വാട്ട നിശ്ചയിക്കാമെന്ന്​ പാർലമെൻറ്​ സമിതി

text_fields
bookmark_border
കു​ൈവത്തിൽ വിദേശികൾക്ക്​ ക്വാട്ട നിശ്ചയിക്കാമെന്ന്​ പാർലമെൻറ്​ സമിതി
cancel

കുവൈത്ത്​ സിറ്റി: ഒാരോ വിദേശ രാജ്യക്കാർക്കും ക്വാട്ട നിശ്ചയിക്കുന്നത്​ കുവൈത്ത്​ ഭരണഘടനക്ക്​ എതിരല്ലെന്ന്​ പാർലമ​​െൻറി​​​െൻറ ലീഗൽ ആൻഡ്​ കോൺസ്​റ്റിറ്റ്യൂഷനൽ സമിതി. കരടുനിയമം വിശദമായ പഠനത്തിനായി ബന്ധപ്പെട്ട സമിതിക്ക്​ കൈമാറി. അഞ്ച്​ പാർലിമ​​െൻറ്​ അംഗങ്ങൾ ചേർന്നാണ് വിദേശികൾക്ക് ക്വാട്ട നിശ്ചയിക്കണമെന്ന കരട് നിർദേശം മുന്നോട്ടുവെച്ചത്. ബിൽ പാർലമ​​െൻറും മന്ത്രിസഭയും അംഗീകരിക്കുകയാണെങ്കിൽ കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരെയാവും കൂടുതൽ ബാധിക്കുക.

ഒാരോ വിദേശി സമൂഹത്തിനും പരമാവധി ക്വാട്ട നിശ്ചയിക്കണമെന്നാണ്​ കരടുനിയമത്തിൽ പറയുന്നത്​. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിലും ഫിലിപ്പൈൻസ്, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യക്കാർ പത്തു ശതമാനത്തിലും കൂടാൻ പാടില്ല എന്നാണ് നിർദേശം. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യക്കാർക്ക് മൂന്ന്​ ശതമാനമാണ് കരട് ബില്ലിലെ ക്വാട്ട. 43 ലക്ഷമാണ്​ കുവൈത്ത്​ ജനസംഖ്യ. 10.29 ലക്ഷം ഇന്ത്യക്കാരാണ്​ കുവൈത്തിലുള്ളത്​. നിർദേശം നിയമമായാൽ ലക്ഷക്കണക്കിന്​ വിദേശികൾ തിരിച്ചുപോവേണ്ടി വരും.

നേരത്തെ പലതവണ ക്വാട്ട നിർദേശം പാർലിമ​​െൻറിൽ വന്നിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ വിദേശികളുടെ എണ്ണം കുറക്കുന്ന കാര്യം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം, മുകളിൽ പറഞ്ഞ നിരക്കിൽ ക്വാട്ട നിശ്ചയിച്ചാൽ പ്രായോഗികമായി ഒരുപാട്​ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഗാർഹികത്തൊഴിലാളി ക്ഷാമവും ചില തസ്​തികകളിൽ യോഗ്യരായ സ്വദേശികളെ ലഭിക്കാത്തതും സ്വദേശിവത്​കരണത്തിലെ പ്രധാന തടസ്സമാണ്​. റിയൽ എസ്​റ്റേറ്റ്​ യൂനിയ​​​െൻറ ഭാഗത്തുനിന്നുള്ള ശക്​തമായ സമ്മർദ്ദവും വിദേശികളെ ഒഴിവാക്കുന്നതിന്​ എതിരായി ഉണ്ട്​. നവംബറിൽ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ എം.പിമാർ വിദേശികൾക്കെതിരായ നിലപാടുകൾ ശക്​തിപ്പെടുത്തിയിട്ടുണ്ട്​.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news
News Summary - kuwait update
Next Story