Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്...

കുവൈത്ത് യൂനിവേഴ്‌സിറ്റി സ്വദേശിവല്‍ക്കരണം നിര്‍ത്തിവെക്കുന്നു

text_fields
bookmark_border
Kuwait University
cancel

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​വ​ല്‍ക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത് കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കു​ന്നു. തീ​രു​മാ​നം സി​വി​ൽ സ​ർ​വീ​സ് ബ്യൂ​റോ​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​താ​യി യൂ​നി​വേ​ഴ്‌​സി​റ്റി കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി. സ്വ​ദേ​ശി​വ​ല്‍ക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത് നാ​ലു വ​ർ​ഷ​ത്തേ​ക്ക് മാ​റ്റി​വെ​ക്കാ​ൻ യൂ​ണി​വേ​ഴ്‌​സി​റ്റി കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് യോ​ഗ്യ​ത​യു​ള്ള സ്വ​ദേ​ശി അ​പേ​ക്ഷ​ക​രു​ടെ കു​റ​വി​നെ തു​ട​ര്‍ന്നാ​ണ്‌ തീ​രു​മാ​നം. നേ​ര​ത്തെ 431 വി​ദേ​ശി​ക​ളു​ടെ പി​രി​ച്ചു​വി​ട​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കു​വൈ​ത്ത് സി​വി​ല്‍ സ​ര്‍വ്വീ​സ് ക​മ്മീ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ക്ക് നി​ര്‍ദ്ദേ​ശം ന​ല്‍കി​യി​രു​ന്നു. എ​നാ​ൽ ഇ​വ​ർ​ക്കു പ​ക​രം യോ​ഗ്യ​രാ​യ സ്വ​ദേ​ശി​ക​ളെ ല​ഭ്യ​മാ​യി​ല്ല​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, കു​വൈ​ത്തി​ലെ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ ശ​ത​മാ​നം മ​റ്റ് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളെ​ക്കാ​ള്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന​താ​ണ്. ഇ​തി​ൽ മാ​റ്റം വ​രു​ത്താ​നും ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും സ​മ്പൂ​ര്‍ണ്ണ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ന​ട​പ്പാ​ക്കാ​നു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendsrepatriationKuwait University
News Summary - Kuwait University suspends repatriation
Next Story