കുവൈത്ത് യൂനിവേഴ്സിറ്റി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റി 2025-26 അധ്യയന വർഷത്തെ ആദ്യ സെമസ്റ്ററിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂലൈ 19 മുതൽ 29 വരെ സ്വീകരിക്കും.
കുവൈത്തിനു പുറത്തുള്ള വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടത് ജൂലൈ 23 മുതൽ 29 വരെ ഷദ്ദാദിയ യൂനിവേഴ്സിറ്റി സിറ്റിയിലാണ്. ഓൺലൈനായി അപേക്ഷിച്ച ഹൈസ്കൂൾ വിദ്യാർഥികളുടെ ഫലം ആഗസ്റ്റ് ആദ്യവാരം പ്രഖ്യാപിക്കും. പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് രണ്ട് പ്രവൃത്തി ദിവസത്തിനകം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സർവകലാശാലയിൽ സമർപ്പിക്കണം.
സൗദിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് അപ്റ്റിറ്റ്യൂഡ്, അച്ചീവ്മെന്റ് പരീക്ഷകൾ എഴുതേണ്ടതുണ്ടെന്നും പ്രവേശനം അതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

