59ാം സ്ഥാപക വാർഷികം ആഘോഷിച്ച് കുവൈത്ത് യൂനിവേഴ്സിറ്റി
text_fieldsകുവൈത്ത് സിറ്റി: 59ാം സ്ഥാപക വാർഷികം ആഘോഷിച്ച് കുവൈത്ത് യൂനിവേഴ്സിറ്റി. ഗൾഫ് മേഖലയിലെ ആദ്യ പൊതു സർവകലാശാലകളിലൊന്നായ യുനിവേഴ്സിറ്റി 1966 ലാണ് സ്ഥാപിതമായത്. 16 ലധികം കോളജുകളിലായി 13,000 ത്തിലധികം വിദ്യാർഥികളാണ് നിലവില്‍ യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്നത്.രാജ്യത്തിന്റെ അക്കാദമിക്-ഗവേഷണ മേഖലയിൽ സർവകലാശാല നിർണായക പങ്ക് തുടരുന്നതായി ഡയറക്ടർ ഡോ. ദിന അൽ മൈലം പറഞ്ഞു.
തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികൾ നിരന്തരം പുതുക്കി വിദ്യാർഥികളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിൽ സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ശദാദിയയിലെ ആധുനിക കാമ്പസും ഗവേഷണ സൗകര്യങ്ങളും സർവകലാശാലയെ മേഖലയിലെ മുൻനിര ഗവേഷണ സ്ഥാപനമായി മാറ്റിയിട്ടുണ്ടെന്നും ഡോ. അൽ മൈലം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഭാവി ലക്ഷ്യങ്ങളോടനുസരിച്ച് പുതിയ തലമുറയെ സജ്ജമാക്കുന്നതിൽ സർവകലാശാലയുടെ ദൗത്യം തുടരുമെന്നും ഡയറക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

