ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തൽ
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യയും യു.കെ വിദേശകാര്യ, കോമൺവെൽത്ത് കാര്യ
സെക്രട്ടറി ഡേവിഡ് ലാമിയും കരാറുകളിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തും ബ്രിട്ടനും മൂന്ന് കരാറുകളിൽ ഒപ്പുവെച്ചു. യു.കെ വിദേശകാര്യ, കോമൺവെൽത്ത് കാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെ കുവൈത്ത് സന്ദർശനത്തിനിടെയാണ് ഒപ്പുവെക്കൽ. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യയും ഡേവിഡ് ലാമിയും കരാറുകളിൽ ഒപ്പുവെച്ചു. ഒപ്പുവെച്ച കരാറുകൾ ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുമെന്ന് ഇരുവരും വ്യക്തമാക്കി.
കുവൈത്തുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ ലണ്ടന് അഭിമാനമുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. വിവിധ മേഖലകളിൽ സഹകരണം തുടരുമെന്നും സൂചിപ്പിച്ചു. അടുത്ത റൗണ്ട് ചർച്ചകൾ അടുത്ത വർഷം ലണ്ടനിൽ നടക്കും.
കുവൈത്തും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾക്ക് 250 വർഷത്തിലേറെ പഴക്കമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ സൗഹൃദത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും ആഴത്തിലുള്ള അടുപ്പമുണ്ട്. ആരോഗ്യ സംരക്ഷണം മുതൽ വിദ്യാഭ്യാസം വരെയുള്ള മേഖലകളിലെ ഉൽപാദനപരമായ സഹകരണം, കുവൈത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ബ്രിട്ടന്റെ പ്രതിബദ്ധത എന്നിവയും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

