ടൂറിസം സഹകരണം ചർച്ച ചെയ്ത് കുവൈത്ത്-യു.എ.ഇ മന്ത്രിമാർ
text_fieldsകുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി,
യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഇരു രാജ്യങ്ങൾക്കുമിടയിലെ കൂടുതൽ ടൂറിസം സാധ്യതകളും സഹകരണവും ചർച്ച ചെയ്തു കുവൈത്ത്- യു.എ.ഇ മന്ത്രിമാർ.കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി, യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
സഹകരണത്തിനായുള്ള സംയുക്ത ഉന്നതസമിതിയുടെ ആറാമത് സെഷനോടനുബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കുവൈത്ത്, യു.എ.ഇ രാജ്യങ്ങൾക്കിടയിൽ ടൂറിസം മേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതകൾ ഇരുവരും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

