കുവൈത്ത് -യു.എ.ഇ സിവിൽ ഏവിയേഷനുകൾ സുരക്ഷാ കരാറിൽ ഒപ്പുവെച്ചു
text_fieldsകുവൈത്ത്, യു.എ.ഇ സിവിൽ ഏവിയേഷൻ പ്രതിനിധികൾ കരാർ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: സിവിലിയൻ വിമാനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള കരാറിൽ കുവൈത്തും യു.എ.ഇയും ഒപ്പുവെച്ചു. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) മേധാവി ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) ഡയറക്ടർ ജനറൽ സെയ്ഫ് അൽ സുവൈദിയുമാണ് കരാർ ഒപ്പിട്ടത്. സിവിലിയൻ വിമാനത്തിനുള്ളിലെ സുരക്ഷാ നിലവാരം വർധിപ്പിക്കാൻ കരാർ സഹായിക്കുമെന്ന് ഡിജിസിഎ കുനയോട് പറഞ്ഞു. പരിശീലനവും വികസനവും, പ്രധാന സിവിൽ ഏവിയേഷൻ സംഭവങ്ങൾ എന്നിവയും ഇരുവിഭാഗവും ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

