നൂതന റെക്കോഡിങ് സംവിധാനങ്ങളുമായി കുവൈത്ത് ട്രാഫിക് വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യകളുമായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്. ശബ്ദവും ദൃശ്യവും റെക്കോഡ് ചെയ്യാവുന്ന കാമറകളുമായി പ്രത്യേക പട്രോളിങ് വാഹനങ്ങൾ വകുപ്പ് പുറത്തിറക്കി. മികച്ചതും അത്യാധുനികവുമായ സാങ്കേതികവിദ്യകളോടുകൂടിയതാണ് ഇവ. വാഹനങ്ങളിലെ കാമറകൾ വഴി മുന്നിലെയും പിന്നിലെയും ദൃശ്യങ്ങളും ശബ്ദങ്ങളും പകർത്താനാകും. ഗതാഗതനിയമ ലംഘനങ്ങൾ ഇതുവഴി കൃത്യമായി രേഖപ്പെടുത്താനാകും.
കുവൈത്തികളുടെയും പ്രവാസികളുടെയും സുരക്ഷയും കണക്കിലെടുത്തും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് പുതിയ സജ്ജീകരണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

