Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലുവിൽ കാണാം...

ലുലുവിൽ കാണാം ‘കുവൈത്ത് ടവറുകൾ’

text_fields
bookmark_border
ലുലുവിൽ കാണാം ‘കുവൈത്ത് ടവറുകൾ’
cancel

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യാ​ൽ ഇ​ഷ്ട​വ​സ്തു​ക്ക​ളു​ടെ ഷോ​പ്പി​ങ്ങി​നൊ​പ്പം കു​വൈ​ത്ത് ട​വ​റു​ക​ളും കാ​ണാം, സെ​ൽ​ഫി​യും എ​ടു​ക്കാം. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖു​റൈ​ൻ ഔ​ട്ട്‌​ലെ​റ്റി​ലാ​ണ് കു​വൈ​ത്ത് ട​വ​റു​ക​ളു​ടെ മ​നോ​ഹ​ര​മാ​യ പ​തി​പ്പ് ഒ​രു​ക്കി ഉ​പ​ഭോ​ക്ത​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യാ​ണ് കു​വൈ​ത്തി​ന്റെ അ​ഭി​മാ​ന സ്തം​ഭ​മാ​യ കു​വൈ​ത്ത് ട​വ​റു​ക​ളെ സ​ർ​ഗാ​ത്മ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​വൈ​ത്ത് ഡാ​നി​ഷ് ഡ​യ​റി (കെ.​ഡി.​ഡി) ക​മ്പ​നി​യു​ടെ 17,000 ത്തില​ധി​കം പാ​ൽ, പ​ഴ​ച്ചാ​ർ പാ​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കു​വൈ​ത്ത് ട​വ​റു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന.

ആ​റ് മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലു​ള്ള നി​ർ​മി​തി കു​വൈ​ത്തി​ന്റെ അ​ഭി​മാ​ന സ്തം​ഭ​മാ​യ കു​വൈ​ത്ത് ട​വ​റു​ക​ളു​ടെ ത​നി പ​ക​ർ​പ്പാ​ണ്. കു​വൈ​ത്ത് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ലു​ള്ള ലൈ​റ്റു​ക​ളും ബാ​ന​റു​ക​ളും കൊ​ണ്ട് ഇ​വ​ക്കു ചു​റ്റും ഔ​ട്ട്‍ല​റ്റ് അ​ല​ങ്ക​രി​ച്ചി​ട്ടു​മു​ണ്ട്. ദി​വ​സ​വും ആ​യി​ര​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളാ​യെ​ത്തു​ന്ന ലു​ലു ഖു​റൈ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി ഷോ​പ്പി​ങ്ങി​നൊ​പ്പം കു​വൈ​ത്ത് ട​വ​റു​ക​ളെ​യും ആ​സ്വ​ദി​ക്കാം. പ്ര​ദ​ർ​ശ​നം കാ​ണാ​നും ക​ലാ​സൃ​ഷ്ടി​ക്ക് മു​ന്നി​ൽ 'സെ​ൽ​ഫി'​ക​ൾ​ക്ക് പോ​സ് ചെ​യ്യാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluKuwait Towers
News Summary - 'Kuwait Towers' in Lulu
Next Story