Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂടുതൽ കോവിഡ് പരിശോധന നടത്തിയ രാജ്യം കുവൈത്ത്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോവിഡ് -19 പ്രതിരോധിക്കുന്നതിനായി രോഗം സംശയിക്കുന്ന ഏറ്റവും കൂടുതൽ പേരെ പരിശോധന നടത്തിയ രാജ്യം കുവൈത്താണെന്ന് റിപ്പോർട്ട്. മാര്‍ച്ച് 17 വരെയുള്ള കണക്കടിസ്ഥാനത്തിലാണ് കുവൈത്തിന് ഒന്നാം റാങ്ക്.
യു.എ.ഇ, ഐസ്ലാൻഡ്, ദക്ഷിണ കൊറിയ, നോർവേ, ചൈന, ഇറ്റലി, സ്വീഡൻ, ഡെൻമാർക്ക്, ഓസ്ട്രിയ, കാനഡ, റഷ്യ, തായ്വാൻ ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളിൽ. ഔർ വേൾഡ് ഇൻ ഡാറ്റ ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
മിഷ്രിഫ് അന്താരാഷ്ട്ര എക്സിബിഷൻ സെൻററിൽ പ്രത്യേക കേന്ദ്രം സജ്ജീകരിച്ചാണ് കുവൈത്ത് വിദേശികൾക്ക് വൈറസ് പരിശോധന നടത്തുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും ചിട്ടയായ പ്രവർത്തനം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
Next Story
