ഫ്രാൻസുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കുവൈത്ത്
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഫ്രഞ്ച് യൂറോപ്പ്, വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരട്ടിന് കത്ത് കൈമാറുന്നു
കുവൈത്ത് സിറ്റി: ഫ്രാൻസുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കുവൈത്ത്. ഇതു സംബന്ധിച്ചു അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കത്തയച്ചു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും പ്രാദേശിക വികസനങ്ങൾക്കൊപ്പം ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും കത്തിൽ സൂചിപ്പിച്ചു.
വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഫ്രഞ്ച് യൂറോപ്പ്, വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരട്ടിന് കത്ത് കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തതു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അവലോകനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

