Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമിത ഭാരവുമായി...

അമിത ഭാരവുമായി റോഡിലിറങ്ങേണ്ട; കുവൈത്തിൽ നിരീക്ഷിക്കാൻ ‘ആളുണ്ട്’

text_fields
bookmark_border
അമിത ഭാരവുമായി റോഡിലിറങ്ങേണ്ട; കുവൈത്തിൽ നിരീക്ഷിക്കാൻ ‘ആളുണ്ട്’
cancel

കുവൈത്ത് സിറ്റി: അമിതഭാരം കയറ്റുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 'വെയ്-ഇൻ-മോഷൻ' ട്രക്ക് നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നു. സെവൻത് റിംഗ് റോഡിലെ ഇതിനായുള്ള ക്രമീകരണങ്ങൾ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ സന്ദർശിച്ചു. ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഭാരം, തരം എന്നിവ ഈ സ്മാർട്ട് സംവിധാനം അളക്കും.

നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി കരാറുകൾക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹെവി ട്രക്കുകൾ കടന്നുപോകുന്ന മറ്റു റോഡുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി മന്ത്രി പറഞ്ഞു. ഭാരമേറിയ ട്രക്കുകളെ മികച്ച രീതിയിൽ നിരീക്ഷിക്കുന്നതിനും റോഡ് പ്രതലത്തിലുണ്ടാകുന്ന ആഘാതം കുറക്കുന്നതിനുമായി, വ്യാവസായിക-നിർമ്മാണ മേഖലകൾക്കും അതിർത്തി പാതകൾക്കും സമീപം ഇവ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്തതായും അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനങ്ങളുമായി ഇലക്ട്രോണിക് രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന 'വെയ്-ഇൻ-മോഷൻ'നെറ്റ്‌വർക്ക്, ഓവർലോഡ് ലോഡുള്ള ട്രക്കുകൾ സ്വയമേവ കണ്ടെത്തും. മറ്റു നടപടികൾ സ്വീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും ഇതുവഴി കഴിയും. ഇതുവഴി റോഡുകളുടെ ആയുസ് വർദ്ധിപ്പിക്കാനും, അറ്റകുറ്റപ്പണി ചെലവുകൾ കുറക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SurveillanceKuwaitOverloaded vehicle
News Summary - Kuwait to set up surveillance system to monitor overloaded vehicles
Next Story