വാക്സിൻ തദ്ദേശീയമായി നിർമിക്കുമെന്ന് കുവൈത്ത്
text_fieldsആരോഗ്യ മന്ത്രിഡോ. ഖാലിദ് അൽ സയീദ്
കുവൈത്ത് സിറ്റി: പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ വാക്സിനുകൾ തദ്ദേശീയമായി നിർമിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്.
അന്തർദേശീയ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു.
കുവൈത്ത് സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് കമ്പനി മുഖേന അബോട്ട് ലബോറട്ടറീസ് ഉൽപന്നങ്ങൾ പ്രാദേശികാടിസ്ഥാനത്തിൽ നിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്.
അടിയന്തര സാഹചര്യത്തിൽ, രാജ്യങ്ങൾ സ്വന്തം കഴിവുകളെയും പ്രാദേശിക വിഭവങ്ങളെയും ആശ്രയിക്കണമെന്നതാണ് കൊറോണ മഹാമാരി നൽകിയ പ്രധാനപാഠമെന്നും ഡോ. ഖാലിദ് അൽ സയീദ് അഭിപ്രായപ്പെട്ടു.
സമീപഭാവിയിൽ രാജ്യത്തിന്റെയും ഗൾഫ് മേഖലയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രധാനപ്പെട്ട മരുന്നുകൾ കുവൈത്തിൽ നിർമിക്കുക എന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

