അറബ് വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തിന് വേദിയായി കുവൈത്ത്
text_fieldsഅറബ് വിദേശകാര്യ മന്ത്രിമാർ കുവൈത്തിൽ
കുവൈത്ത് സിറ്റി: 156ാമത് അറബ് വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തിന് കുവൈത്ത് വേദിയായി. കുവൈത്ത് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നേതൃത്വം നൽകി.
അംഗരാജ്യങ്ങൾ തമ്മിലുള്ള ഭിന്നതകൾ പറഞ്ഞുതീർക്കണമെന്നും മേഖലയുടെ സുരക്ഷിതത്വത്തിന് അറബ് രാജ്യങ്ങളുടെ ഐക്യം പ്രധാനമാണെന്നും ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു.
മാർച്ചിൽ നടക്കുന്ന യോഗത്തിന് മുൻഗണന വിഷയങ്ങൾ നിശ്ചയിക്കുക, ഫലസ്തീൻ വിഷയം, കോവിഡ് പ്രതിരോധത്തിലെ സഹകരണം എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയത്. ലോകവും മേഖലയും വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ അനാവശ്യ പ്രശ്നങ്ങൾക്ക് സമയമില്ലെന്നും ഒരുമയോടെയും ഉത്തരവാദിത്ത ബോധത്തോടെയും വെല്ലുവിളികളെ നേരിടണമെന്നും സൗഹൃദാന്തരീക്ഷം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

