കുവൈത്തിന് അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിൽ മേധാവി സ്ഥാനം
text_fieldsമന്ത്രി അബ്ദുൽ റഹ്മാൻ അൽമുതൈരി യോഗത്തിൽ
കുവൈത്ത് സിറ്റി: അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിലിന്റെ തലവനായി കുവൈത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ഈജിപ്തിലെ കെയ്റോയിൽ ചേർന്ന അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും കൗൺസിലിന്റെ 55ാമത് സെഷനിലാണ് തീരുമാനം. അടുത്ത രണ്ട് വർഷത്തേക്കാണ് കുവൈത്ത് ഈ ചുമതല വഹിക്കുക.
കുവൈത്തിനെ തെരഞ്ഞെടുത്തതിലും കൗൺസിൽ അംഗങ്ങൾ നൽകിയ വിശ്വാസത്തിനും ഇൻഫർമേഷൻ, സാംസ്കാരിക, യുവജനകാര്യ സഹമന്ത്രി അബ്ദുൽ റഹ്മാൻ അൽമുതൈരി അഗാധമായ നന്ദി അറിയിച്ചു. തികഞ്ഞ ഗൗരവത്തോടെയും വിശ്വസ്തതയോടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഏറെ അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി അബ്ദുൽ റഹ്മാൻ അൽമുതൈരിയുടെ നേതൃത്വത്തിൽ അറബ് ലീഗിലെ കുവൈത്ത് സ്ഥിരം പ്രതിനിധി അംബാസഡർ തലാൽ അൽമുതൈരി, ഇൻഫർമേഷൻ മന്ത്രാലയം സേവന കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സേലം അൽവുട്ടയാൻ എന്നിവർ അടങ്ങുന്ന കുവൈത്ത് പ്രതിനിധി സംഘം സെഷനിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

