Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉപഭോക്തൃ സംരക്ഷണ...

ഉപഭോക്തൃ സംരക്ഷണ സഹകരണം വർധിപ്പിക്കാൻ കുവൈത്ത്

text_fields
bookmark_border
ഉപഭോക്തൃ സംരക്ഷണ സഹകരണം വർധിപ്പിക്കാൻ കുവൈത്ത്
cancel

കുവൈത്ത് സിറ്റി: ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അറബ് രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ വ്യക്തമാക്കി കുവൈത്ത്. ഉപഭോക്തൃ സംരക്ഷണത്തിനായുള്ള പ്രോട്ടോകോൾ ക്രമീകരിക്കാൻ ചുമതലപ്പെടുത്തിയ അറബ് വിദഗ്ധരുടെ യോഗത്തിൽ കുവൈത്ത് പ്രതിനിധി ഇക്കാര്യം അറിയിച്ചു.

കുവൈത്ത് പ്രതിനിധിസംഘത്തിന് നേതൃത്വം നൽകുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ മേൽനോട്ട മേധാവി അബ്ദുൽ റഹ്മാൻ അൽ മുതൈരിയാണ് ഇത് വ്യക്തമാക്കിയത്.

ഉപഭോക്തൃ സംരക്ഷണത്തിനായി അറബ് ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത് ഒരു മാസംകൂടി വൈകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് അവതരിപ്പിച്ച സഹകരണ പ്രോട്ടോകോൾ ചർച്ച ചെയ്യുന്നതിനാണ് ദ്വിദിന യോഗം ഊന്നൽ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitconsumer protection cooperation
News Summary - Kuwait to enhance consumer protection cooperation
Next Story