Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എൻ എമർജൻസി ഫണ്ടിലേക്ക് കുവൈത്ത് ഒരു മില്യൺ ഡോളർ നൽകും

text_fields
bookmark_border
2023ലെ പദ്ധതിയിലേക്കാണ് തുക നൽകുക
UN emergency fund
cancel
camera_alt

സി.​ഇ.​ആ​ർ.​എ​ഫ് വാ​ർ​ഷി​ക ഉ​ന്ന​ത​ത​ല പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ഫൈ​സ​ൽ അ​ൽ എ​നേ​സി സം​സാ​രി​ക്കു​ന്നു

കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സഹായം എത്തിക്കുന്നതിനായി ഐക്യരാഷ്ട്രസഭ (യു.എൻ) സെൻട്രൽ എമർജൻസി റെസ്‌പോൺസ് ഫണ്ടിലേക്ക് (സി.ഇ.ആർ.എഫ്) കുവൈത്ത് ഒരു മില്യൺ ഡോളർ വാഗ്ദാനം ചെയ്തു.

ഏജൻസിയെ പിന്തുണക്കുന്നതിന്റെ ഭാഗമായി 2023ലെ പദ്ധതിയിലേക്കാണ് തുക നൽകുക. ന്യൂയോർക്കിൽ നടന്ന സി.ഇ.ആർ.എഫ് വാർഷിക ഉന്നതതല പ്രതിജ്ഞ ചടങ്ങിൽ ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് സ്ഥിരം ദൗത്യത്തിന്റെ ആക്ടിങ് ചാർജ് ഡി അഫേഴ്സ് ഫൈസൽ അൽ എനേസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജനങ്ങൾക്ക് ആവശ്യമുള്ള സഹായം ഉറപ്പാക്കുന്നതിന് ദ്രുതഗതിയിലുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന് സി.ഇ.ആർ.എഫുമായി പ്രവർത്തിക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും ആളുകളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും സി.ഇ.ആർ.എഫ് വഹിക്കുന്ന നിർണായക പങ്കിൽ കുവൈത്ത് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2006ൽ സ്ഥാപിതമായതു മുതൽ 100 രാജ്യങ്ങളിലെ മനുഷ്യനിർമിതമോ പ്രകൃതിദുരന്തമോ മൂലം പ്രയാസപ്പെടുന്ന ആളുകൾക്ക് സി.ഇ.ആർ.എഫ് സഹായം നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait to donate $1 million to UN emergency fund
Next Story