Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയൻ ജനതക്ക് സഹായം തുടർന്ന് കുവൈത്ത്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ‘കുവൈത്ത് നിങ്ങളോടൊപ്പം’ കാമ്പയിനിന്റെ ഭാഗമായി സിറിയൻ ജനതക്ക് കുവൈത്ത് സഹായ വിതരണം തുടരുന്നു. 28ാമത് സൈനിക വിമാനം ഞായറാഴ്ച ദമസ്കസിലേക്ക് പറന്നു. കിടക്കകൾ, ഓക്സിജൻ, ജനറേറ്ററുകൾ അടങ്ങുന്ന 40 ടൺ മെഡിക്കൽ സാധനങ്ങളാണ് സിറിയൻ ആരോഗ്യ മന്ത്രാലയത്തെ പിന്തുണക്കാൻ അയച്ചത്.
കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെയും നിർദേശപ്രകാരമാണ് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നത്. സർക്കാർ മന്ത്രാലയങ്ങളും വിവിധ ജീവകാരുണ്യ സംഘടനകളും തമ്മിലുള്ള സഹകരണത്തോടെയാണ് സഹായങ്ങൾ നൽകുന്നത്.
Next Story

