ദോഹ ഈസ്റ്റ് സ്റ്റേഷന് പകരം ഇരട്ടി ശേഷിയുള്ള പുതിയ വൈദ്യുതി നിലയം നിർമിക്കാൻ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ദോഹ ഈസ്റ്റ് സ്റ്റേഷന് പകരം ഇരട്ടി ശേഷിയുള്ള പുതിയ വൈദ്യുതി നിലയം നിർമിക്കാൻ കുവൈത്ത്. രാജ്യത്തിൻ്റെ ഊർജ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിലെ നിലയത്തിൻ്റെ ഇരട്ടി ഉൽപ്പാദന ശേഷിയുള്ള ആധുനിക പ്ലാൻ്റാണ് നിർമിക്കുക. വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിൻ്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് നടപടി.
നിലവിലെ ദോഹ ഈസ്റ്റും ഷുഐബ സ്റ്റേഷനും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നും അധികൃതർ അറിയിച്ചു. പുതിയ പദ്ധതികൾ ദേശീയ ഗ്രിഡിൻ്റെ ശേഷി കൂടുതൽ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 1977ൽ പ്രവർത്തനം ആരംഭിച്ച ദോഹ ഈസ്റ്റ് സ്റ്റേഷൻ കുവൈത്തിലെ ഏറ്റവും പഴക്കമുള്ള വൈദ്യുതി നിലയങ്ങളിലൊന്നാണ്. നിലവിൽ 1,050 മെഗാവാട്ട് വൈദ്യുതിയും പ്രതിദിനം 42 ദശലക്ഷം ഇംപീരിയൽ ഗാലൺ ശുദ്ധജലവും ഉൽപ്പാദിപ്പിക്കുന്ന ശേഷിയാണ് ദോഹ ഈസ്റ്റ് സ്റ്റേഷനുള്ളത്. രാജ്യത്തിൻ്റെ ഭാവി ഊർജ ആവശ്യങ്ങൾ നിറവേറ്റാനും വൈദ്യുതി വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനുമാണ് പദ്ധതിയെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

