Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ കുറഞ്ഞ ശമ്പളക്കാർക്ക് ബാങ്ക് ഇടപാടുകളിൽ കടുത്ത നിരീക്ഷണം; പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 31 മുതൽ

text_fields
bookmark_border
കുവൈത്തിൽ കുറഞ്ഞ ശമ്പളക്കാർക്ക് ബാങ്ക് ഇടപാടുകളിൽ കടുത്ത നിരീക്ഷണം; പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 31 മുതൽ
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലാളികളുടെ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശക്തമായ നടപടികൾ. മാസം 300 ദീനാറോ അതിൽ കുറവോ ശമ്പളം വാങ്ങുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള ഇടപാടുകൾ കൂടുതൽ കർശനമായി നിരീക്ഷിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് നിർദ്ദേശം നൽകി. തൊഴിലുടമകൾ വ്യാജ ശമ്പള പേയ്‌മെന്റുകൾ രേഖപ്പെടുത്തൽ, ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച ശേഷം ഉടമകൾ പിൻവലിക്കൽ എന്നിവയും നിരീക്ഷിക്കും. 25 ദീനാറോ അതിൽ കൂടുതലോ തുക പിൻവലിക്കുന്നതിനും, കൈമാറ്റം ചെയ്യുന്നതിനും, പണമടക്കുന്നതിനും 'ടു-ഫാക്ടർ ഓതന്റിക്കേഷനും നിർബന്ധമാക്കി. പുതിയ വ്യവസ്ഥകൾ ഡിസംബർ 31-ന് പ്രാബല്യത്തിൽ വരും.

ഓതന്റിക്കേഷൻ തൊഴിലാളിയുമായി വ്യക്തിപരമായി ബന്ധിപ്പിച്ചിരിക്കണം. ഉപഭോക്താക്കളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും മാറ്റം വരുത്തുമ്പോഴും തൊഴിലുടമകൾ നൽകുന്ന വിവരങ്ങളുടെ കൃത്യത ബാങ്കുകൾ നേരിട്ട് പരിശോധിച്ചുറപ്പാക്കണം. സ്മാർട്ട്ഫോണുകൾ ഇല്ലാത്തതോ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കഴിയാത്തതോ ആയ ജീവനക്കാർക്ക് സുരക്ഷിതമായ ബദൽ മാർഗങ്ങൾ ബാങ്കുകൾ ലഭ്യമാക്കണം.

സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയാൽ ബാങ്കുകൾ കഴിഞ്ഞ ആറു മാസത്തെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ കുറഞ്ഞത് രണ്ടു തവണയെങ്കിലും, ശമ്പളം ലഭിച്ച് 72 മണിക്കൂറിനുള്ളിൽ അതിന്റെ 80 ശതമാനമോ അതിലധികമോ പിൻവലിക്കുകയോ കൈമാറുകയോ ചെയ്യുന്നത് ബാങ്കുകൾ നിരീക്ഷിക്കും. വേതനത്തിന്‍റെ 50 ശതമാനമോ അതിലധികമോ 72 മണിക്കൂറിനുള്ളിൽ തൊഴിലുടമക്കോ അവരുമായി ബന്ധപ്പെട്ടവർക്കോ കൈമാറുന്നതും പരിശോധിക്കും.

തൊഴിലാളികൾക്ക് കരാറിൽ ഉയർന്ന ശമ്പളം രേഖപ്പെടുത്തുകയും ഇത് അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം ഉടമകൾ തിരിച്ചെടുക്കുകയും ചെയ്യുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ. ശമ്പളത്തിന്റെ ഒരു ഭാഗമോ മുഴുവനോ തൊഴിലുടമകൾ തിരിച്ചുവാങ്ങുന്നുണ്ടോ എന്ന് പുതിയ സംവിധാനം വഴി നിരീക്ഷിക്കാനാകും. തൊഴിലാളികളുടെ പരാതികളും പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങളും അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Rules to Protect Worker Salaries
Next Story