Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ രണ്ടു...

കുവൈത്തിൽ രണ്ടു വീടുകളിൽ തീപിടിത്തം; മൂന്നു പേർക്ക് പരിക്ക്

text_fields
bookmark_border
കുവൈത്തിൽ രണ്ടു വീടുകളിൽ തീപിടിത്തം; മൂന്നു പേർക്ക് പരിക്ക്
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടു വീടുകളിൽ തീപിടിത്തം. മൂന്നു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ അബ്ദുള്ള അൽ മുബാറക് മേഖലയിലാണ് ആദ്യ സംഭവം. ഉടൻ സഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.

ഇവിടെ രണ്ടു പേർക്ക് പരിക്കേറ്റു. ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. വീടിനുള്ളിലെ ഒരു മുറിയിൽ നിന്നാണ് തീ പടർന്നത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമായില്ല.

സുമൂദ്, ഇസ്തിഖ്ലാൽ അഗ്നിശമന നിലയങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി വേഗത്തിൽ ഇടപെട്ട് തീ അണക്കുകയും സഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി ഫയർഫോഴ്സ് അറിയിച്ചു.

ബുധനാഴ്ച സബാഹ് അൽ സാലിം പ്രദേശത്തെ ഒരു വീട്ടിലും തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾക്ക് പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ഖുറൈൻ, സബാഹ് അൽ സാലിം എന്നിവിടങ്ങളിലെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait House fireAbdullah Al Mubarak fireKuwait fire news
News Summary - Kuwait: Three Injured in Separate House Fires in Abdullah Al Mubarak and Sabah Al Salem
Next Story