കുവൈത്ത് തെക്കേകാട് എൻ.ജെ.സി അനുശോചിച്ചു
text_fieldsകുവൈത്ത് പടന്ന തെക്കേകാട് നുസ്രത്തുദ്ദീൻ ജമാഅത്ത് കമ്മിറ്റി അനുശോചനം
കുവൈത്ത് സിറ്റി: ആധുനിക കുവൈത്തിന്റെ ശിൽപ്പികളിലൊരാളും മുൻ അമീറുമായ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന്റ വിയോഗത്തിൽ കുവൈത്ത് പടന്ന തെക്കേകാട് നുസ്രത്തുദ്ദീൻ ജമാഅത്ത് കമ്മിറ്റി (എൻ.ജെ.സി) അനുശോചിച്ചു.
കബ്ദ് റിസോർട്ടിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
വിദേശികളെ വളരെ ബഹുമാനത്തോടെ കണ്ട ഭരണാധികാരിയായിരുന്നു മരണപ്പെട്ട അമീർ. ഇന്ത്യക്കാരോടും ഇന്ത്യൻ ഭരണകൂടത്തോടും പ്രത്യേക അടുപ്പം ബഹുമാനവും സൂക്ഷിച്ചിരുന്ന അമീറിന്റെ വേർപാടിൽ ദുഃഖമനുഭവിക്കുന്ന കുവൈത്തിൽ ജനതയോടൊപ്പം തെക്കേകാട് എൻ.ജെ.സി പങ്കുചേരുന്നതായും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

