Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ തിയറ്റർ...

കുവൈത്ത്​ തിയറ്റർ ഫെസ്​റ്റിവൽ സമാപിച്ചു

text_fields
bookmark_border

കുവൈത്ത്​ സിറ്റി: 21ാമത്​ കുവൈത്ത്​ തിയറ്റർ ഫെസ്​റ്റിവലിന്​ ഉജ്ജ്വല സമാപനം. സമാപന ചടങ്ങിൽ നാടക കലാകാരന്മാരായ അഹ്​മദ്​ അൽ അമീർ, ദഖീൽ സാലിഹ്​ അൽ ദഖീൽ, ഡോ. അഹ്​ലം ഹസ്സൻ, ഡോ. ഖുലൂദ്​ അൽ റഷീദി, സമാഹ്​, ഫാദിൽ അബ്​ദുല്ല അൽ ദംഖി എന്നിവരെ ആദരിച്ചു.

ഡിസംബർ ഒന്നുമുതൽ ദസ്​മ തിയറ്ററിൽ നാടകങ്ങൾ അവതരിപ്പിച്ചു. ഫൈസൽ അൽ ഉബൈദ്​ രചനയും സംവിധാനവും നിർവഹിച്ച യൂത്ത്​ തിയറ്റർ ഗ്രൂപ്പി​െൻറ 'ഫ്ലവേഴ്​സ്​ ഗ്രേവ്​സ്​', ഫാത്തിയ അൽ അമീർ രചിച്ച്​ അലി അൽ ബലൂഷി സംവിധാനം ചെയ്​ത പോപ്പുലർ തിയറ്റർ ഗ്രൂപ്പി​െൻറ 'ദി സിക്​സ്​ത്​ കോളം', മർയം അൽ ഖല്ലാഫ്​ എഴുതി അബ്​ദുല്ല അൽ മുസ്​ലിം സംവിധാനം ചെയ്​ത പീസ്​ ഗ്രൂപ്പി​െൻറ 'ഫോബിയ', അറബ്​ തിയറ്റർ ഗ്രൂപ്പി​െൻറ അഹ്​മദ്​ അൽ ബനായി എഴുതി സംവിധാനം ചെയ്​ത 'അൽ മക്​നൂക്​ ഹു ലോഫഡ്​', തിയട്രോ പ്രൊഡക്​ഷൻ കമ്പനിക്ക്​ വേണ്ടി ഫൗൽ അൽ ഫൈലകാവി എഴുതി ഷംലാൽ ഹാനി സംവിധാനം ചെയ്​ത 'അൽ ബർവ', അറബ്​ ഗൾഫ്​ തിയറ്ററി​െൻറ ബാനറിൽ തഗ്​രീദ്​ അൽ ദാവൂദ്​ എഴുതി ഇൗസ അൽ ഹമർ സംവിധാനം ചെയ്​ത 'ക്ലൗൺസ്​ വാണ്ടഡ്​', ഫ്രാ​േങ്കാ തിയറ്റർ പ്രൊഡക്​ഷ​െൻറ ബാനറിൽ സഇൗദ്​ മുഹമ്മദ്​ സഇൗദ്​ എഴുതി ഡോ. മിശ്​അൽ അൽ സാലിം സംവിധാനം ചെയ്​ത 'വൈറ്റ്​ ഡെത്ത്​', കുവൈത്തി തിയറ്റർ ഗ്രൂപ്പിന്​ കീഴിൽ മർയം നസീർ എഴുതി ബദർ അൽ ശു​െഎബി സംവിധാനം ചെയ്​ത 'ദി നൈൻത്​ അവർ' എന്നീ നാടകങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ചത്​.

'കുവൈത്ത്​ നാടകവേദിയിലെ പരീക്ഷണങ്ങൾ' എന്ന വിഷയത്തിൽ സിംപോസിയവും മൂന്ന്​ നാടക ശിൽപശാലകളും നടത്തി. 'വസ്​ത്ര രൂപകൽപനയുടെ അടിസ്ഥാനങ്ങൾ', 'രംഗപടത്തിലെ ഘടകങ്ങൾ', 'ശരീര ഭാഷ' എന്നീ തലക്കെട്ടുകളിലാണ്​ ശിൽപശാല നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story