Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിത ജീവിതങ്ങളുടെ വിശപ്പകറ്റിയും കണ്ണീരൊപ്പിയും കുവൈത്ത്

text_fields
bookmark_border
സുഡാൻ, യമൻ, ഗസ്സ ഉൾപ്പെടെ രാജ്യങ്ങളിൽ ആരോഗ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവം
ദുരിത ജീവിതങ്ങളുടെ വിശപ്പകറ്റിയും കണ്ണീരൊപ്പിയും കുവൈത്ത്
cancel
camera_alt

യെമനിൽ നിർമിച്ച യൂസുഫ് അബ്ദുല്ല ഹമദ് അൽ നഫിസി നേത്രാശുപത്രി

കുവൈത്ത് സിറ്റി: ഗസ്സ, ചാഡ്, സുഡാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിലക്കാത്ത സഹായങ്ങളുമായി കുവൈത്ത്. യുദ്ധവും, ആഭ്യന്തര സംഘർഷങ്ങളും കെടുതികൾ വിതച്ച നാടുകളിൽ ആരോഗ്യ പരിചരണം, മരുന്ന്, ഭക്ഷണങ്ങൾ, പാർപ്പിടം, വിദ്യാഭ്യാസം, സാമ്പത്തിക സഹായം ഉൾപ്പെടെയാണ് കുവൈത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്നത്. കുവൈത്ത് ഇന്റർനാഷണൽ ഇസ്‍ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.ഒ.സി) നേതൃത്വത്തിൽ സുഡാനിലെ ഓംഡർമാനിൽ 2500ഓളം കുടുംബങ്ങളിലേക്ക് പാർപ്പിട, ഭക്ഷ്യ സഹായങ്ങളെത്തിച്ചു. നിങ്ങൾക്കൊപ്പം കുവൈത്തുണ്ട് എന്ന കാമ്പയിനിന്റെ ഭാഗമായാണ് യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരിലേക്ക് ഇവിടെ സഹായമെത്തിച്ചത്. 37 വിമാനങ്ങളിലും, മൂന്ന് കപ്പലിലുമായി ആയിര​ത്തിലേറെ ടൺ ഭക്ഷ, മെഡിക്കൽ ഉൽപന്നങ്ങളാണ് കുവൈത്തിൽ നിന്നും എത്തിച്ചത്.

ആഭ്യന്തര ഏറ്റുമുട്ടലിന്റെ ദുരിതം അനുഭവിക്കുന്ന യെമനിൽ കുവൈത്ത് റെഡ്ക്രസന്റ് നേതൃത്വത്തിൽ മാരിബിൽ യൂസുഫ് അൽ നഫീസി ഒഫ്താൽമോളജി ആശുപത്രി ഉദ്ഘാടനം ചെയ്തു. സുഡാൻ അഭയാർഥി പ്രവാഹമുണ്ടായ ചാഡിൽ ഭക്ഷണം, ​മരുന്ന്, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് കുവൈത്തിന്റെ സഹായം. 150ൽ ഏറെ നേത്ര ശസ്ത്രക്രിയകൾ, പോഷകാഹാര കുറവും നേരിടുന്ന ആയിരത്തിലേറെ കുട്ടികൾക്കുള്ള ചികിത്സയും പൂർത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait, the source of hunger and tears for the suffering of the poor
Next Story