കുവൈത്തിൽ ഡെലിവറി കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഡെലിവറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി. ഡെലിവറി സ്ഥാപനങ്ങള്‍ക്ക് കൂടുതൽ വാഹനങ്ങൾ ചേർക്കുന്നതിനായി കർശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ഇതുസംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, നിലവിലെ സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഡെലിവറി കമ്പനികളുടെ പരമാവധി വാഹനങ്ങളുടെ എണ്ണം 90 കവിയാൻ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മൂന്നു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുതെന്നും ഏഴു വർഷത്തിനുശേഷം സർവിസ് അവസാനിപ്പിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
ബൈക്കുകളുടെ കാലാവധിയും നാലു വര്‍ഷമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. വാഹനം ഓടിക്കുന്ന ഡ്രൈവർ കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ യൂനിഫോം ധരിച്ചിരിക്കണമെന്നും ബൈക്ക് ഓടിക്കുന്നവർ ഹെല്‍മറ്റ് ധരിക്കണമെന്നും റിങ് റോഡുകള്‍, ഹൈവേകള്‍ എന്നിവ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

