സാങ്കേതിക മുന്നേറ്റങ്ങളുടെ പ്രദർശനവുമായി കുവൈത്ത് ടെക് എക്സ്പോ
text_fieldsകുവൈത്ത് ടെക് എക്സ്പോ പ്രദർശത്തിൽ നിന്ന്
കുവൈത്ത് സിറ്റി: രാജ്യത്തെ വലിയ സാങ്കേതിക പരിപാടിയായ ‘കുവൈത്ത് ടെക് എക്സ്പോ’യുടെ മൂന്നാം പതിപ്പിന് മിഷ്റഫിലെ ഇന്റർനാഷനൽ ഫെയർഗ്രൗണ്ടിൽ തുടക്കമായി. വെർച്വൽ ലോകത്തെ വിവിധ സൊലൂഷനുകൾ, റോബോട്ടിക്സ്, സ്വകാര്യ സർക്കാർ മേഖലകളിലേക്കുള്ള സാങ്കേതിക മുന്നേറ്റങ്ങൾ, ഫോണുകൾ, ആക്സസറികൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവ അവതരിപ്പിക്കുന്ന 80 ലധികം പ്രാദേശികവും ആഗോളവുമായ കമ്പനികൾ എക്സിബിഷനിൽ പങ്കാളികളാണ്.
വിവര സംവിധാനങ്ങൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ എന്നിവയുൾപ്പെടെ ഉൽപന്നങ്ങളും ആപ്ലിക്കേഷനുകളും പ്രദർശിപ്പിക്കാനുള്ള ‘കുവൈത്ത് ഇന്റർനാഷനൽ ടെക്നോളജി ഷോ’, ടെലികമ്യൂണിക്കേഷൻ ഗാഡ്ജെറ്റുകൾ, സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആക്സസറികൾ എന്നിവയുടെ നേരിട്ടുള്ള വിൽപനയായ ‘കുവൈത്ത് ടെക് ഷോപ്പർ’എന്നിങ്ങനെ രണ്ട് ഇവന്റുകൾ എക്സ്പോയുടെ പ്രത്യേകതയാണ്.
എക്സിബിഷനിൽ പ്രവേശനം സൗജന്യമാണ്. രാവിലെ സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും സാങ്കേതികവിദ്യയിൽ താൽപര്യമുള്ളവർക്കും സെമിനാറുകളും നടന്നുവരുന്നു. ഈമാസം 11 വരെ തുടരുന്ന എക്സ്പോയിൽ വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷനൽ ഫെയർഗ്രൗണ്ടിലെ ഹാൾ നമ്പർ നാലിൽ, രാവിലെ 10 മുതൽ രാത്രി 10 വരെയാണ് എക്സ്പോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

