കുവൈത്ത് ടീമിന് സ്വീകരണം
text_fieldsകുവൈത്ത് ദേശീയ ഫുട്ബാൾ ടീം സ്വീകരണത്തിൽ
കുവൈത്ത് സിറ്റി: സാഫ് കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം തിരിച്ചെത്തിയ കുവൈത്ത് ദേശീയ ഫുട്ബാൾ ടീമിന് രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. സാഫ് കപ്പിൽ ഫൈനലിൽ എത്തിയ ടീം രണ്ടാംസ്ഥാനം നേടിയിരുന്നു. കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ ഫോർ ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ അഹമ്മദ് അഖ്ല അൽ ഇനേസി, ടെക്നിക്കൽ അഫയേഴ്സ് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഹയീഫ് അൽ മുതൈരി, ഡയറക്ടർ ബോർഡ് അംഗം ഡോ. മൻസൂർ പാഷ, അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ. സാലിഹ് അൽ മജ്റൂബ്, സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ബദർ അബ്ദുൽ ജലീൽ, മത്സരവിഭാഗം ഡയറക്ടർ ഡോ. ഹാമിദ് അൽ-ഷൈബാനി എന്നിവർ കളിക്കാരെ സ്വീകരിച്ചു.

