നിയമലംഘകർക്കെതിരെ ശക്തമായ നടപടി
text_fieldsകുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് റെസിഡൻഷൽ ഏരിയയിൽ സംയുക്ത സുരക്ഷാ പരിശോധനയിൽ താമസ നിയമവുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾക്ക് 130 പ്രവാസികളെ അറസ്റ്റുചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച് അഹ് മദി സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്പനികളെ ലക്ഷ്യംവെച്ചായിരുന്നു പരിശോധന.
കസ്റ്റഡിയിലെടുത്തവരിൽ 17 പ്രവാസികൾക്ക് പിഴ ചുമത്തി. 18 പേർക്കെതിരെ ഒളിച്ചോടിയ കേസുകൾ രജിസ്റ്റർ ചെയ്തു. സാധുവായ തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഹാജരാക്കാൻ കഴിയാത്ത 95 വ്യക്തികളും പിടിയിലായവരിൽ.
അബ്ബാസിയയില്‍ അടച്ചിട്ട റസ്റ്റാറന്റ് അനധികൃതമായി വീണ്ടും തുറന്ന ആറു പ്രവാസികളെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു.ഫയർഫോഴ്സ് നേരത്തെ സീൽ ചെയ്ത സ്ഥാപനത്തിൽ പിൻവാതിലിലൂടെ കയറി സാധനങ്ങൾ പുറത്തെടുത്ത പ്രവാസികളെയാണ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റുചെയ്തത്.
അനുമതി ഇല്ലാതെ റസ്റ്റാറന്റ് തുറക്കുകയും നിയമ വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്നുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അടച്ചിട്ട സ്ഥാപനത്തില്‍ പ്രവേശിക്കുന്നത് കടുത്ത നിയമലംഘനമാണ്. ഇത്തരക്കാർക്കെതിരെ നാടുകടത്തൽ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

