എ.ഐ വ്യാജ വാർത്തകളിൽ ശക്തമായ നടപടികളുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: എ.ഐ ഉപയോഗിച്ചുള്ള വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത്. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തെറ്റായ ഉള്ളടക്കമാണ് പ്രധാന വെല്ലുവിളിയെന്ന് ആഭ്യന്തര മന്ത്രാലയം സൈബർ വിഭാഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ സൗദ് അൽ വാസാൻ പറഞ്ഞു.
കുവൈത്ത് ആർമിയും നാഷണൽ ഗാർഡും സൈബർ സുരക്ഷാ കേന്ദ്രവും ചേർന്നാണ് നിരീക്ഷണം നടത്തുന്നത്. ഇറാൻ ആക്രമണ സമയത്ത് സൈനിക സ്ഥലങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത് ഉൾപ്പെടെ ഇരുനൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു.
കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും തെറ്റായ ഉള്ളടക്കം നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. വാർത്തകൾക്ക് ഔദ്യോഗിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

