റമദാന് മുമ്പ് വിപണി പരിശോധന ശക്തമാക്കി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഭക്ഷ്യ വസ്തുക്കളുടെ വില കൃത്രിമമായി വർധിപ്പിക്കുന്നത് തടയാൻ വാണിജ്യ മന്ത്രാലയം വിപണി പരിശോധന ശക്തമാക്കി.
റമദാനിൽ നിത്യോപയോഗ സാധനകൾക്ക് വില വർധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിലെ നിരീക്ഷണസംഘം രാജ്യത്തെ മാർക്കറ്റുകളിൽ പര്യടനം നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടഞ്ഞു നിർത്താൻ മന്ത്രിസഭയുടെ പ്രത്യേക നിർദേശപ്രകാരമാണ് നടപടികൾ കർശനമാക്കിയത്. മന്ത്രാലയത്തിന്റെ സൂപ്പർവൈസറി ടീമുകൾ പൂർണശേഷിയിൽ ഫീൽഡിൽ സജീവമാണ്. കൃത്രിമമായ വിലവർധനയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും മാർക്കറ്റ് വാച്ച് കാമ്പയിൻ തുടരുന്നുണ്ട്.
നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾ അപ്പോൾ തന്നെ അടച്ചുപൂട്ടുന്ന തരത്തിലുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

