കായിക വികസനം,സമാധാനം; ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് കുവൈത്ത് പിന്തുണ
text_fieldsകുവൈത്ത് നയതന്ത്രജ്ഞ സാറാ അൽ ഹസാവി യു.എന്നിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കായികരംഗത്തിലൂടെ വികസനത്തിനും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്. യു.എൻ ആസ്ഥാനത്ത് ചേർന്ന ജനറൽ അസംബ്ലി പ്ലീനറി സെഷനിൽ ‘വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള കായികം: കായികരംഗത്തിലൂടെയും ഒളിമ്പിക് ആശയങ്ങളിലൂടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ലോകം കെട്ടിപ്പടുക്കുക’ എന്ന അജണ്ടയുടെ ചർച്ചക്കിടെ കുവൈത്ത് നയതന്ത്രജ്ഞ സാറാ അൽ ഹസാവിയാണ് രാജ്യത്തിന്റെ പിന്തുണ പ്രഖ്യാപിച്ചത്.
ലോകം വലിയ വെല്ലുവിളികളെയും ഭിന്നതകളെയും നേരിടുന്ന ഈ സമയത്ത്, നീതി, സഹകരണം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ട്, മനുഷ്യരാശിയെ ഒന്നിപ്പിക്കാൻ കഴിവുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നായി കായിക മേഖല നിലനിൽക്കുന്നതായി ഹസാവി പറഞ്ഞു. കായിക രംഗത്ത് നിക്ഷേപം നടത്തുന്നത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഭാവിക്കുള്ള ഏറ്റവും മികച്ച നിക്ഷേപമാണെന്ന് കുവൈത്ത് വിശ്വസിക്കുന്നു. മാനവ വികസനത്തിനുള്ള പ്രേരകശക്തിയായി കായികരംഗത്തിന്റെ പങ്ക് വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി തുടർന്നും പ്രവർത്തിക്കാൻ കുവൈത്ത് സന്നദ്ധമാണെന്നും ഹസാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

