യമനിൽ കുടിവെള്ള വിതരണവുമായി കുവൈത്ത്
text_fieldsയമനിൽ കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് കുടിവെള്ളവിതരണം നടത്തുന്നു
കുവൈത്ത് സിറ്റി: യമനിൽ കുടിവെള്ളവിതരണം നടത്തി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ്. 8100 ടാങ്കർ വെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കംകുറിച്ചത്. യമനിലെ നാല് ഗവർണറേറ്റുകളിൽ അടുത്ത അഞ്ച് മാസം കുടിവെള്ളവിതരണം നടത്തും. കുവൈത്തിന്റെ സഹായം ഉപയോഗിച്ച് യമനിൽ വലിയ ദുരിതാശ്വാസ-പുനരുദ്ധാരണ പ്രവർത്തനം നടത്താൻ സാധിച്ചു. യമൻ സമാധാനശ്രമങ്ങളുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ട ചർച്ചക്ക് കുവൈത്ത് വേദിയൊരുക്കി. സ്ഥിരതയും സമാധാനവും കാംക്ഷിക്കുന്നതോടൊപ്പം യമന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും കുവൈത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. സ്കൂളുകൾ, സർവകലാശാലകൾ, റോഡുകൾ, ആശുപത്രികൾ തുടങ്ങി സർവതോമുഖ വികസനത്തിനാണ് കുവൈത്ത് സഹായം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

