Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിംഗ് ഖാലിദ് വിമാനത്താവളം ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു

text_fields
bookmark_border
കിംഗ് ഖാലിദ് വിമാനത്താവളം ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു
cancel

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ വ്യാഴാഴ്ച നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെയും സൗദി വിമാനത്തെയും ലക്ഷ്യമിട്ടുണ്ടായ ആക്രമണം മരണത്തിനും പരിക്കിനും ഭൗതിക നാശനഷ്ടങ്ങൾക്കും കാരണമായിരുന്നു. ആക്രമണം സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ഗുരുതര ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

ഇത്തരം നടപടികൾ പ്രാദേശിക സുരക്ഷക്കും സാധാരണക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷക്കും വ്യോമഗതാഗതത്തിനും നേരിട്ടുള്ള ഭീഷണിയാണ്. ആക്രമണങ്ങളെ ശക്തമായി എതിർക്കുന്നു. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത് രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സുരക്ഷിതരാക്കുന്നതും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ചു. സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും ചൂണ്ടികാട്ടി.

സൗദി അറേബ്യ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ച ഉണ്ടായ ആക്രമണങ്ങളിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അറിയിച്ചു. ആക്രമണത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വിമാനത്താവള സമുച്ചയത്തിന് നേരെ വ്യാഴാഴ്ച രണ്ടിടങ്ങളിലായാണ് ആക്രമണം നടന്നത്. ആദ്യ ആക്രമണം വിമാനത്താവളത്തിന്റെ പൊതു സൗകര്യങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണത്തിൽ ടെർമിനലിൽ നിർത്തിയിട്ടിരുന്ന സൗദി അറേബ്യൻ എയർലൈൻസിന്റെ വിമാനത്തിന് നാശനഷ്ടം സംഭവിച്ചു. സംഭവം നടക്കുമ്പോൾ വിമാനത്തിനുള്ളിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait strongly condemns King Khalid Airport attack
Next Story