ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ശക്തമായി അപലപിച്ച് കുവൈത്ത്; ഖത്തറിന് പിന്തുണ
text_fieldsകുവൈത്ത് സിറ്റി: ഖത്തറിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നടത്തിയ ശത്രുതാപരമായ പരാമർശങ്ങളെയും ഭീഷണികളെയും കുവൈത്ത് ശക്തമായി അപലപിച്ചു. തുടർച്ചയായ ആക്രമണങ്ങളെയും മറ്റു രാജ്യത്തിന്റെ പരമാധികാര ലംഘനങ്ങളെയും ന്യായീകരിക്കാനുള്ള വ്യർഥമായ ശ്രമമാണിതെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഖത്തറിനും, അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടിക്കും കുവൈത്തിന്റെ ഉറച്ച പിന്തുണ മന്ത്രാലയം ആവർത്തിച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ഇസ്രായേൽ കടന്നുകയറ്റവും ആക്രമണങ്ങളും തടയുന്നതിനും നിയമപരവും ധാർമികവുമായ ബാധ്യതകൾ നിർവഹിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സുരക്ഷ കൗൺസിലിനോടും കുവൈത്ത് ആവശ്യപ്പെട്ടു.
ലണ്ടനിലെ പ്രകടനങ്ങളിൽനിന്ന് വിട്ടുനിൽക്കണം
കുവൈത്ത് സിറ്റി: ലണ്ടനിലും നഗര പ്രാന്തപ്രദേശങ്ങളിലും ശനിയാഴ്ച നടക്കാനിരിക്കുന്ന ഒത്തുചേരലുകളിൽ നിന്നും പ്രകടനങ്ങളിൽനിന്നും വിട്ടുനിൽക്കാനും മുൻകരുതലുകൾ എടുക്കാനും ബ്രിട്ടനിലെ കുവൈത്ത് എംബസി കുവൈത്ത് പൗരന്മാരോടും ബ്രിട്ടനിലെ വിദ്യാർഥികളോടും അഭ്യർഥിച്ചു. ഔദ്യോഗിക ബ്രിട്ടീഷ് അധികാരികൾ പുറപ്പെടുവിച്ച നിർദേശങ്ങളും മറ്റും പാലിക്കാനും എംബസി ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടാനും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

