Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനം; ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

text_fields
bookmark_border
സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനം; ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്
cancel

കുവൈത്ത് സിറ്റി: രാജ്യത്തിന് നേരെ നടന്ന ശത്രുതാപരമായ ഇറാൻ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഹീനമായ ആക്രമണം തുടരുന്നത് കുവൈത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്കും ഭദ്രതക്കും ഗുരുതരമായ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സമാധാനവും സ്ഥിരതയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ആക്രമണങ്ങൾ. അന്താരാഷ്ട്രങ്ങൾ, യു.എൻ രക്ഷാ കൗൺസിൽ പ്രമേയം എന്നിവയുടെ നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമം ഐക്യരാഷ്ട്രസഭാ ചാർട്ടർ എന്നിവക്ക് അനുസൃതമായി, ദേശീയ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യവും ഉചിതവുമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള രാജ്യത്തിന്റെ അവകാശവും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait strongly condemns Iran's attack, calls it a blatant violation of sovereignty
Next Story