Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിക്കു നേരെ തുടരുന്ന ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്

text_fields
bookmark_border
സൗദിക്കു നേരെ തുടരുന്ന ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്
cancel

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾക്കു നേരെ ഹൂതി സേന തുടരുന്ന ഭീകരാക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. മക്ക, മദീന എന്നീ പുണ്യനഗരങ്ങളെ ലക്ഷ്യമിട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാനുള്ള ശ്രമവും ആക്രമണത്തിൽ ഉൾപ്പെടുന്നു.

ഇസ്‌ലാമിലെ പുണ്യസ്ഥലങ്ങളുടെ പവിത്രതയെ ലംഘിക്കുന്നതും അവയുടെ മതപരമായ പ്രാധാന്യത്തെ അവഗണിക്കുന്നതും മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണിതെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.

സൗദി അറേബ്യയുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്ന ഭീരുത്വപരവും അപലപനീയവുമായ പ്രവർത്തിയാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യവും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും, രണ്ട് വിശുദ്ധ പള്ളികളെയും അവയുടെ പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനും സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പിന്തുണ അറിയിച്ചു.

ആക്രമണങ്ങളെ നേരിടുന്നതിൽ സൗദി വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രകടിപ്പിച്ച ജാഗ്രതയെയും കാര്യക്ഷമതയെയും മന്ത്രാലയം അഭിനന്ദിച്ചു. സൗദി അറേബ്യയുടെ സുരക്ഷ, കുവൈത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.

ഞായറാഴ്ച തെക്കൻ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അഹദ് അൽ റുഫൈദ പ്രദേശങ്ങളിൽ ഹൂതി മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. ഒരു സൗദി പൗരനും ഏഷ്യൻ വംശജനായ പ്രവാസിക്കുമാണ് പരുക്കേറ്റത്. മൂന്ന് പാർപ്പിട കെട്ടിടങ്ങൾക്കും ഏഴ് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ഹൂതി ബാലസ്റ്റിക് മിസൈലുകൾ സൗദി സേന തടഞ്ഞുനശിപ്പിച്ചതിനിനിടെത്തുടർന്നാണ് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait Strongly Condemns Continued Attacks on Saudi Arabia
Next Story