Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസിൽ യു.എ.ഇ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം: കുവൈത്ത് ശക്തമായി അപലപിച്ചു

text_fields
bookmark_border
ഹുർമുസിൽ യു.എ.ഇ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം: കുവൈത്ത് ശക്തമായി അപലപിച്ചു
cancel

കുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്കിൽ യു.എ.ഇ എണ്ണക്കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. സമുദ്ര സുരക്ഷക്കും ആഗോള ഊർജ്ജ വിതരണത്തിനും ഇത് നേരിട്ടുള്ള ഭീഷണിയാണ്.

യു.എ.ഇക്ക് കുവൈത്തിന്റെ പൂർണ ഐക്യദാർഢ്യവും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും കുവൈത്ത് ആവർത്തിച്ചു. സംഘർഷങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂസ് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രൈയ്ൻ പൗരന്മാരുമാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on UAE oil tankers in Hormuz: Kuwait strongly condemns
Next Story